കണ്ണാടിപ്പറമ്പ് :- കണ്ണാടി കണ്ണാടിപ്പറമ്പ് സംഘടിപ്പിക്കുന്ന വാണിദാസ് എളായാവൂര് രചിച്ച ഖുർആന്റെ മുന്നിൽ വിനായാന്വിതത്തിന്റെ 27-ാം വാർഷികവും കണ്ണാടിപ്പറമ്പ് പെരുമയും, കണ്ണാടിപ്പുരസ്‌ക്കാര സമർപ്പണവും ജനുവരി 11ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂർ മഹാത്മാമന്ദിരത്തിൽ വെച്ച് നടക്കും. അമർ നാഥിന്റെ അധ്വക്ഷതയിൽ കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും.
എഴുത്തുകാരൻ മുഹമ്മദ് ശമീം പുരസ്‌ക്കര സമർപ്പണവും മുഖ്യപ്രഭാഷണവും നടത്തും. മുസ്‌ലിഹ് മഠത്തിൽ, പന്ന്യൻ രവീന്ദ്രൻ, നാരായണൻ കാവുമ്പായി, സി.എച്ച്, മുസ്തഫ മൗലവി, ഡോക്ടർ റിൻസി തെരേസ, സാദിഖ് അഹമ്മദ്, കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ, സുബൈർ മാസ്റ്റർ തൊട്ടിക്കൽ, ബഷീർ പെരുവളത്ത് പറമ്പ്, സിജിൻ സിജു, അസ്നാഫ് കാട്ടാമ്പള്ളി എന്നിവരെ പുരസ്‌കാരം നൽകി ആദരിക്കും.
മലബാർ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും ഗവ.അഡീഷണൽ സെക്രട്ടറിയുമായ പി.നന്ദകുമാർ, കണ്ണൂർ പ്രസ്സ് ക്ലബ് പ്രസിഡന്റ് സി.സുനിൽ കുമാർ, അഡ്വ :വി.ദേവദാസ്, ഷാനിഫ് എം.കെ, ഇ.വി.ജി നമ്പ്യാർ, സമീറ ഫിറോസ്, പി.കെ ഹാരിസ്, സി.വിനോദ് എന്നിവർ സംസാരിക്കും.