ഈ മാസത്തെ റേഷൻ ലഭിക്കാത്തത് 17 ലക്ഷം പേർക്ക്


തിരുവനന്തപുരം :- ഗതാഗതക്കരാറുകാരുടെയും റേഷൻ വ്യാപാരികളുടെയും സമരം സർക്കാർ ഒത്തുത്തീർപ്പാക്കിയെങ്കിലും ഈ മാസം ഇനിയും റേഷൻ ലഭിക്കാതെ 17 ലക്ഷത്തിൽ പരം കാർഡ് ഉടമകൾ. സാധനങ്ങൾ ഭൂരിഭാഗം കടകളിലും എത്തിക്കാൻ ഭക്ഷ്യപൊതുവിതരണ വകുപ്പിനു കഴിഞ്ഞിട്ടില്ല. ജനുവരിയിലെ വിതരണം 31ന് അവസാനിപ്പിക്കണമെന്നും നീട്ടരുതെന്നും വകുപ്പ് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. സ്റ്റോക്ക് കൂടുതലുള്ളവയിൽ നിന്നു കുറവുള്ള കടകളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനും ശ്രമം നടക്കുന്നു.

കരാറുകാരുടെ മൂന്നാഴ്ചയിലേറെ നീണ്ട സമരം ശനിയാഴ്ചയാണ് ഒത്തുതീർപ്പാക്കിയത്. തിങ്കളാഴ്ച ആരംഭിച്ച റേഷൻ വ്യാപാരികളുടെ സമരം അന്ന് ഉച്ചതിരിഞ്ഞും ഒത്തുതീർപ്പാക്കി. ഇതിനു ശേഷമാണു കടകളിലേക്കുള്ള വിതരണം ആരംഭിച്ചത്.

Previous Post Next Post