റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ജനുവരി 27 മുതൽ


കണ്ണൂർ :- വേതന വർധന നടപ്പിൽ വരുത്തണമെന്ന് ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ സംയുക്‌ത സമര സമിതി 27 മുതൽ നടത്തുന്ന അനിശ്ചിതകാല കടയടപ്പ് സമരത്തിന്റെ ഭാഗമായി കണ്ണൂർ താലൂക്കിൽ സപ്ലൈ ഓഫിസിലേക്കു പ്രകടനവും ധർണയും നടത്തും. തളിപ്പറമ്പ് താലൂക്കിൽ താലൂക്ക് ആസ്ഥാനത്തു പ്രകടനവും മാർച്ചും നടത്തും. 

ജനുവരി 28, 29, 30 തീയതികളിൽ സമരസമിതി യഥാക്രമം ശ്രീകണ്ഠാപുരം, ആലക്കോട്, മയ്യിൽ എന്നിവിടങ്ങളിൽ മാർച്ചും ധർണയും നടത്തും. 31നു ജില്ലാ കേന്ദ്രങ്ങളിൽ മുഴുവൻ വ്യാപാരികളും പങ്കെടുക്കുന്ന സമര പരിപാടികൾ നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post