ദുബൈ :- ഇന്ത്യയിൽ നിന്ന് അനുവദിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് 30 കിലോ ചെക് ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യ എക്സ്‌പ്രസ്. ബുധനാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിലായി. രണ്ട് ബാഗുകളിലായാണ് 30 കിലോ അനുവദിക്കുകയെന്നും അറിയിപ്പിലുണ്ട്.
തൂക്കം അധികമായാൽ പണം നൽകേണ്ടിവരും. നേരത്തേ 20 കിലോ ചെക് ഇൻ ബാഗേജായിരുന്നു അനുവദിച്ചിരുന്നത്. ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് നേരത്തേ 30 കിലോയ്ക്ക് അനുമതിയുണ്ട്.