ക്രിസ്മ‌സ് - പുതുവത്സര ബമ്പർ റെക്കോർഡ് വിൽപന ; ഇന്നലെ വരെ വിറ്റഴിച്ചത് 34 ലക്ഷത്തോളം ടിക്കറ്റുകൾ




തിരുവനന്തപുരം :- സംസ്‌ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മ‌സ്-പുതുവത്സര ബമ്പർ ടിക്കറ്റ് റെക്കോർഡ് വിൽപനയിലേക്ക്. 40 ലക്ഷം ടിക്കറ്റുകളിൽ ഇന്നലെ വരെ 33,78,990 ടിക്കറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പറുമായി താരതമ്യപ്പെടുത്തുമ്പോൾ 11 ലക്ഷം ടിക്കറ്റുകൾ ഇത്തവണ അധികമായി വിറ്റഴിച്ചു.

6,95,650 ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയാണ് വിൽപനയിൽ മുന്നിൽ. 3,92,290 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം രണ്ടാം സ്‌ഥാനത്തും 3,60,280 ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതുമുണ്ട്. 400 രൂപ വിലയുള്ള ടിക്കറ്റിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ്. ഫെബ്രുവരി 5ന് ആണ് നറുക്കെടുപ്പ്.

Previous Post Next Post