കമ്പിൽ :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി ചരമവാർഷിക ദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ ചടങ്ങും നടത്തി.
കമ്പിൽ എം.എൻ ചേലേരി സ്മാരക മന്ദിരത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു ഡിസിസി നിർവാഹക സമിതി അംഗം കെ.എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.ശ്രീധരൻ മാസ്റ്റർ ഗാന്ധിജിയെ അനുസ്മരിച്ച് സംസാരിച്ചു.