ചേലേരി :- പാപ്പിനിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ ചേലേരി സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു. ചേലേരി തെക്കേക്കര സ്വദേശി ആകാശ് (20) ആണ് മരിച്ചത്. തെക്കേക്കരയിലെ പരേതനായ എം.കെ മധുസൂദനന്റെയും സവിതയുടെയും മകനാണ്.ഇന്ന് രാവിലെ കോളേജിലേക്ക് പോകുമ്പോഴായിരുന്നു ആകാശിന്റെ ബൈക്ക് അപകടത്തിൽപെട്ടത്. കല്യാശ്ശേരി പോളിടെക്നിക് വിദ്യാർത്ഥിയാണ് ആകാശ്.
നാളെ ജനുവരി 10 വെള്ളിയാഴ്ച രാവിലെ 9.30 ന് പോളിടെക്നിക് കോളേജിൽ പൊതുദർശനത്തിന് ശേഷം 11.30 ന് മൃതദേഹം വീട്ടിലെത്തിക്കും. സംസ്കാരം 11.30 ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.