കെ ജി കുരുന്നുകളുടെ കലാകായിക മാമാങ്കവുമായി കയരളം നോർത്ത് എ.എൽ.പി സ്കൂൾ


മയ്യിൽ :- കെ ജി കുരുന്നുകൾക്കായി മൂന്നുദിവസം നീണ്ടുനിന്ന കലാകായിക മാമാങ്കം ഒരുക്കി കയരളം നോർത്ത് എ എൽ പി സ്കൂൾ. സ്കൂളിലെ എൽ.കെ.ജി - യു.കെ.ജി കുട്ടികൾക്കാണ് സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചത്. കുട്ടികളുടെ വിവിധ കഴിവുകളെ കണ്ടെത്തുകയും അവയ്ക്ക് പ്രോത്സാഹനം നൽകുകയുമാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ഫെസ്റ്റിന്റെ ഭാഗമായി ആകർഷകമായ സമ്മാനങ്ങളും ഒരുക്കി. മൂന്ന് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ ആർട്സ് ഫെസ്റ്റ്, സ്പോർട്സ് ഫെസ്റ്റ്, ക്വിസ് ഫെസ്റ്റ്, ഡ്രോയിംഗ് ഫെസ്റ്റ് എന്നിവയ്ക്കൊപ്പം വിവിധ മത്സരങ്ങളും നടന്നു.

മയ്യിൽ ഗ്രാമഞ്ചായത്ത് അംഗം എ.പി സുചിത്ര കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി.പി പ്രശാന്ത് അധ്യക്ഷനായി. കെ.ശ്രുതി, ധന്യ, എ.ഒ ജീജ, കെ.വൈശാഖ്, എം.പി നവ്യ, കെ.ടി ഖദീജ, കെ.പി ഷഹീമ, ഷൈന എന്നിവർ നേതൃത്വം നൽകി. പ്രധാനധ്യാപിക എം.ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് നന്ദിയും പറഞ്ഞു.  

Previous Post Next Post