പാലക്കയംതട്ടിൽ ഇനി പാരാഗ്ലൈഡിങ്ങും ; പരീക്ഷണപ്പറക്കൽ നടത്തി


ശ്രീകണ്ഠപുരം :- ഇരിക്കൂർ നിയോജകമണ്ഡലം ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കയംതട്ടിൽ പാരാഗ്ലൈഡിങ്ങിന്റെ പരീക്ഷണപ്പറക്കൽ നടത്തി. 3500 അടി ഉയരമുള്ള പാലക്കയംതട്ടിൽനിന്ന് പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ മൈതാനത്തേക്കാണു പാരാഗ്ലൈഡിങ്ങിലൂടെ പറന്നിറങ്ങിയത്.

ഹിമാചൽ പ്രദേശിലെ സംഘമാണ് ഇവിടെ ഇതിനായി എത്തിയത്. ബെംഗളൂരുവിലുള്ള കുടിയാൻമല സ്വദേശി മുഖേനയാണ് സംഘം എത്തിയത്. ഹൈസ്കൂൾ മൈതാനത്ത് ആദ്യമായി പറന്നിറങ്ങിയയാളെ സജീവ് ജോസഫ് എംഎൽഎ സ്വീകരിച്ചു. ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ടൂറിസം നിക്ഷേപകസംഗമത്തിലെ ആശയമാണ് ഇത്.

Previous Post Next Post