യൂത്ത് കെയർ പള്ളിയത്തിൻ്റെ ഫുട്ബോൾ പരിശീലന ക്യാമ്പ് തുടങ്ങി

 



ചെക്കിക്കുളം:- യൂത്ത് കെയർ പള്ളിയത്ത് ആഭിമുഖ്യത്തിൽ 8 മുതൽ 16 വയസ് പ്രായമുള്ള കുട്ടികൾക്കായി ഫുട്ബോൾ പരിശീലന ക്യാമ്പ് തുടങ്ങി.കെപിസിസി അംഗം വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുനിത് പള്ളിയത്ത് അധ്യക്ഷത വഹിച്ചു. 

യൂത്ത് കോൺഗ്രസ്‌ കുറ്റ്യാട്ടൂർ മണ്ഡലം പ്രസിഡന്റ്‌ ജിറാഷ് പള്ളിയത്ത്, കെ എസ് യു തളിപ്പറമ്പ് പ്രസിഡന്റ്‌ നിഹാൽ തുടങ്ങിയവർ സംസാരിച്ചു. പള്ളിയത്ത് ബൂത്ത്‌ പ്രസിഡന്റ്‌ ശരീഫ് സ്വാഗതം പറഞ്ഞു.

Previous Post Next Post