കൊളച്ചേരി എ.യു.പി സ്കൂൾ ദ്വിദിനക്യാമ്പ് ' വൈബ് ' സമാപിച്ചു


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ ജനുവരി 2,3 തീയതികളിൽ നടന്ന വൈബ് ദ്വിദിന ക്യാമ്പ് സമാപിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രമണ്യം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.താരാമണി ടീച്ചർ സ്വാഗതം പറഞ്ഞു.

ആദ്യ സെക്ഷൻ 'Chill and chat ' അശ്വിൻ പ്രകാശ് ,'Inno mind ' Al ക്ലാസ് അബ്ദുറഹ്മാൻ, Math Magic and ' Motivation ബഷീർ ബാദ്ഷ തുടങ്ങിയവർ കൈകാര്യം ചെയ്തു. പ്രാദേശിക കലാകൂട്ടായ്മയുടെ 'നാട്ടീണം' Campfire കുട്ടികളിൽ നല്ല ആവേശം ഉണർത്തി. വെള്ളിയാഴ്ച രാവിലെ പ്രഭാത നടത്തം പുഴയോര കാഴ്ചകൾ കുട്ടികളിൽ കുളിർമ ഉണ്ടാക്കി. ' ലഹരിവിരുദ്ധ മാജിക് ഷോ വിസ്മയത്തുമ്പത്ത്' ശശിധരൻ കെ.വി നേതൃത്വം നൽകി. കുട്ടികളുടെ അവലോകനത്തോടുകൂടി ക്യാമ്പ് സമാപിച്ചു.

Previous Post Next Post