മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ കണ്ണൂർ – ഗോവ സർവീസ് പുനരാരംഭിക്കാൻ സാധ്യത. കിയാലും എയർലൈനും ഇതുസംബന്ധിച്ചു ചർച്ചകൾ തുടങ്ങി. വിന്റർ ഷെഡ്യൂളിൽ അധികം വൈകാതെ ഗോവയിലേക്കു സർവീസ് നടത്താനാണു ശ്രമം.
വിമാനത്താവളത്തിന്റെ തുടക്കത്തിൽ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇൻഡിഗോ കണ്ണൂരിനും ഗോവയ്ക്കും ഇടയിൽ സർവീസ് നടത്തിയിരുന്നത്. 3 വർഷങ്ങൾക്കു ശേഷം ഉഡാൻ സർവീസുകൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണു ഗോവ സർവീസും നിർത്തിയത്. ഒരു ഘട്ടത്തിൽ കണ്ണൂരിൽനിന്ന് ആഭ്യന്തര റൂട്ടിൽ പാസഞ്ചർ ട്രാഫിക്കിൽ രണ്ടാം സ്ഥാനത്തു ഗോവയായിരുന്നു.