കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ഹസനാത്ത് വാര്‍ഷിക പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. ആദ്യദിന പ്രഭാഷണം സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ ഉദ്ഘാടനം ചെയ്തു. വഞ്ചനയും ചതിയുമില്ലാതെ മാനവസമൂഹം ഐക്യത്തോടെ മുന്നോട്ട് നീങ്ങേണ്ടസമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നിസ്വാർത്ഥലും നിഷ്കളങ്കമായ നേതൃത്വത്തെ വിമർശിക്കുകയും അവരുടെ കുലീനത കുറച്ചു കാണിക്കാൻ പാഴ്ശ്രമം നടത്തുകയും ചെയ്യുന്നവർ ധാർമികതയുടെ പക്ഷം പിടിക്കുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോളേജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ അദ്ധ്യക്ഷനായി. പ്രമുഖ പ്രഭാഷകന്‍ ഉസ്താദ് മുനീര്‍ ഹുദവി മുഖ്യ പഭാഷണം നിര്‍വ്വഹിച്ചു. സയ്യിദ് ഗാലിബ് തങ്ങൾ, ആലിഹാജി, കെ.എൻ മുസ്തഫ ,അബ്ദുല്ല ബാഖവി, കെ.ടി റഹീം നിടുവാട്ട്, അനസ് ഹുദവി, നൂറുദ്ദീൻ ഹസന വി, ടി.പി അമീൻ, പങ്കെടുത്തു. ഹസനാത്ത് ബംഗാൾ കാമ്പസ് പ്രതിനിധികളായ ഇമാമുദീൻ, നാസിറുദ്ദീൻ, ബാബർ അലി എന്നിവരെ മാനേജ്മെൻറ് ആദരിച്ചു. രണ്ടാം ദിവസമായ ഇന്ന് ശൗക്കത്തലി മൗലവി പ്രഭാഷണം നടത്തും.