വേൾഡ് ഷോട്ടോക്കാൻ കരാത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണൽ ലെവൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടി ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമി മയ്യിൽ


മയ്യിൽ :- കാസർഗോഡ് ചീമേനിയിൽ വെച്ച് നടന്ന വേൾഡ് ഷോട്ടോക്കാൻ കരാത്തെ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണൽ ലെവൽ ഓപ്പൺ കരാത്തെ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചാം തവണയും ഓവറോൾ കിരീടം നേടിയ ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാത്തെ അക്കാദമി ടീം മയ്യിലിനുള്ള ഓവറോൾ ട്രോഫി സൂപ്രണ്ട് ഓപ്പൺ പ്രിസൺ ഓഫീസർ അനസർ കെ.ബി കൈമാറി. 

ചടങ്ങിൽ തൃക്കരിപ്പൂർ മണ്ഡലം MLA  എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. ചീമേനി സ്കൂൾ PTA പ്രസിഡന്റ് എം.ഗംഗാധരൻ, പി.കെ. അബ്ദുൾ ഖാദർ (KVVES),  കെ.കരുണാകരൻ (KVVES) എന്നിവർ ആശംസ നേർന്നു. നാഷണൽ ചീഫ് ഷിഹാൻ രഞ്ജിതൻ സ്വാഗതവും പറഞ്ഞു. 

സമാപന സമ്മേളനത്തിൽ ഷിഹാൻ സി.പി രാജീവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചീമേനി സൂപ്രണ്ട് ഓപ്പൺ പ്രിസൺ ഓഫീസർ അനസർ കെ.ബി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വെച്ച് വിജയികൾക്കുള്ള ട്രോഫി കൈമാറി. ഷിഹാൻ ബോബൻ വി വർഗീസ് സ്വാഗതവും സെൻസായി അരുൺ കൃഷ്ണ നന്ദിയും പറഞ്ഞു.














Previous Post Next Post