കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഴശ്ശിയിൽ പന്നിക്കൂട്ടം കൃഷി നശിപ്പിച്ച നിലയിൽ. പഴശ്ശിയിലെ ടി.ഒ നാരായണൻ കുട്ടിയുടെ ഒരേക്കർ സ്ഥലത്തുള്ള വാഴയും തെങ്ങിൻ തൈകളും കവുങ്ങുമാണ് പന്നികൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. വാർഡ് മെമ്പർ യൂസഫ് പാലക്കലും സംഘവും സ്ഥലം സന്ദർശിച്ചു.