കണ്ണൂർ :- പൂവ്വത്തൂർ മകരപ്പൊങ്കാല ചൊവ്വാഴ്ച രാവിലെ ഒൻപതിന് നടക്കും. രാവിലെ 7 മണി മുതൽ പൊങ്കാലക്കിറ്റ് വിതരണം നടക്കും. 9.45-ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരും. 10-ന് പൊങ്കാല അടുപ്പിലേക്ക് തീപകരൽ. പത്തരയ്ക്ക് പ്രസാദ ഊട്ട്.
രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏകാദശരുദ്രം, ദ്രവ്യാഭിഷേകം, ഉഷപ്പൂജ, 25 കലശപൂജ, ഉച്ചപ്പൂജ, ശ്രീ ഭൂതബലി എന്നിവയുണ്ടാകും. വൈകിട്ട് ആറുമുതൽ പ്രശസ്ത വാദ്യകലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം. ആറരയ്ക്ക് ഇരട്ടത്തിടമ്പ് നൃത്തം. രാത്രി ഒൻപതിന് ഗാനമേള. കൊടിയേറ്റ് ഉത്സവം ഞായറാഴ്ച സമാപിച്ചു. ആറാട്ടുസദ്യയുമുണ്ടായിരുന്നു.