കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പെയിൻ & പാലിയേറ്റീവ് ദിനത്തിൽ രോഗികളുമായി വിനോദയാത്ര നടത്തി. മാട്ടൂൽ പെറ്റ് സ്റ്റേഷൻ സന്ദർശിച്ചു. രോഗങ്ങൾ മറന്ന് ഉല്ലസിക്കാനുള്ള അവസരമായി യാത്ര മാറി. 26 പാലിയേറ്റീവ് രോഗികളാണ് യാത്രയിൽ ഒപ്പം ചേർന്നത്.
ആശാവർക്കർമാർ , പാലിയേറ്റീവ് നേഴ്സ് സിന്ധു, ഹെൽത്ത് ഇൻസ്‌പെക്ടർ നിഷാന്ത്, പാലിയേറ്റീവ് വർക്കേഴ്സ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി, വാർഡ് മെമ്പർമാരായ ഗീത വി.വി, സീമ കെ.സി, അജിത ഇ.കെ, പി.വി വത്സൻ മാസ്റ്റർ. എന്നിവർ യാത്രാസംഘത്തിൽ ഉണ്ടായിരുന്നു.