കമ്പിൽ - ചെറുക്കുന്ന് ലിങ്ക് റോഡ് റീ താറിങ്ങിലെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികൾ പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു


കമ്പിൽ:- 
കമ്പിൽ - ചെറുക്കുന്ന് ലിങ്ക് റോഡ് ഉയർത്തി താർ ചെയ്യുന്നത് കാരണം പരിസരവാസികൾക്കും സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നും, റോഡ് ഉയർത്താതെ പൂർവസ്ഥിതിയിൽ താർ ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപെട്ട് തദ്ദേശവാസികൾ പഞ്ചായത്ത് സിക്രട്ടറിയുമായി  ചർച്ച നടത്തി. 

പ്രശ്ന പരിഹാരത്തിനായി നിയോഗിച്ച മെമ്പർമാരുടെ സബ് കമ്മിറ്റി സ്ഥലം സന്ദർശിച്ച് വീട്ടുകാരുമായി സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സജ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ കെ. ബാലസുബ്രഹ്മണ്യൻ, മെമ്പർമാരായ പി.വി വത്സൻ മാസ്റ്റർ, കെ.പി നാരായണൻ എന്നിവർ സംഘത്തിലുണ്ടായി. 

എം. അഹമ്മദ് മാസ്റ്റർ, സി പി മൊയ്തു, മുഹമ്മദ് കുഞ്ഞി ഹാജി, എം.വി സജീവൻ, പിസി വിജയൻ, സി.പ്രകാശൻ, എം.പി രാമകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


Previous Post Next Post