കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചേരിക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം തടസപ്പെടും


കൊളച്ചേരി :- ഉത്തര മലബാറിലെ വൈദ്യുത പ്രസരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ  KIIFB സഹായത്തോടെ നടത്തുന്ന കോലത്തുനാട് ലൈൻ സ്ട്രെങ്ത്തനിങ് പാക്കേജിന്റെ (KLSP -Project) ഭാഗമായി കാഞ്ഞിരോട് മുതൽ മൈലാട്ടി വരെ നിലവിലുള്ള 110 കെ വി സിംഗിൾ സർക്യൂട്ട് ലൈൻ, 220/110 കെ വി മൾട്ടി സർക്യുട്ട്, മൾട്ടി വോൾട്ടേജ് ലൈനായി ശേഷി ഉയർത്തുന്ന പ്രവൃത്തി നടക്കുകയാണ്.

ഇതിന്റെ ഭാഗമായി കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചേരിക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ലൈൻ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് 27.01.2025 മുതൽ 31.01.2025 വരെ രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കൊളച്ചേരി KSEB അധികൃതർ അറിയിച്ചു.

Previous Post Next Post