കാലിഫോർണിയയിൽ തീക്കടൽ

 



അമേരിക്ക:-ലോസ്ആഞ്ചൽസ് കാലിഫോർണിയയിൽ കാറ്റ് ശക്തമായി തുടരുന്നതു മൂലം നിയന്ത്രിക്കാനാകാതെ കാട്ടുതീ പടരുന്നു. കൂടുതൽ പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ഇതുവരെ രണ്ടര ലക്ഷത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 13,500 കോടി യു.എസ് ഡോളറിൻ്റെ നാശ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. തീപിടിത്തത്തെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊല്ല പ്പെട്ടവർ 11 ആയി.

യു.എസ് ചരിത്രത്തിൽ ഏറ്റവും ചെല വേറിയ പ്രകൃതി ദുരന്തമായി ഇതിനകം കാലിഫോർണിയ തീപിടിത്തം മാറി. ആകെ നാശനഷ്ടം 15000 കോടി ഡോളറാകുമെന്ന് സ്വകാര്യകാലാവസ്ഥാ ഏജൻസിയായ അക്യുവെതർ അറിയിച്ചു. അമേരിക്ക കണ്ട ഏറ്റവും നാശംവിതച്ച തീപിടിത്തമായി ഇതു മാറുമെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറ്റോണിൽ മാത്രം 5000

ത്തിലധികം കെട്ടിടങ്ങൾ കത്തി നശിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ പതിനായിരത്തിലധികം കെട്ടിടങ്ങളാണ് കത്തി നശിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

തീ വ്യാപിക്കാൻ കാരണമായ ശക്തമായ കാറ്റ് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആറിടത്താണ് തീപിടിത്തമു ണ്ടായത്. ഇവയെല്ലാം ദിവസങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സജീവമായി തുടരു കയാണ്.

തീയണയ്ക്കാൻ വിമാനങ്ങളും മറ്റും ഉപ യോഗിച്ച് ശ്രമം നടത്തുന്നുണ്ട്. അഗ്നിര ക്ഷാസേനയുടെ ശ്രമം വിഫലമാകുന്ന കാഴ്ചയാണ്. തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനാണ് ശ്രമം. എന്നാൽ തീപിടിത്തിന്റെ വ്യാപ്തി വളരെ വലുതാ യതിനാൽ ഇത്തരം ശ്രമങ്ങൾ പരാജയ പ്പെടുകയാണ്. ലോസ് ആഞ്ചൽസ് തീപി ടിത്തത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു.

Previous Post Next Post