നെഹ്റു യുവകേന്ദ്ര സ്പോർട്സ് മീറ്റ് വോളിബോൾ ടൂർണ്ണമെൻ്റിൽ സോപാനം പഴശ്ശി ചാമ്പ്യന്മാർ


കുറ്റ്യാട്ടൂർ :- സൺഫ്ളവർ അഴീക്കോടും നെഹ്റു യുവകേന്ദ്ര കണ്ണൂരും സംയുക്തമായി നടത്തിയ സ്പോർട്സ് മീറ്റിലെ വോളിബോൾ ടൂർണ്ണമെൻ്റിൽ സോപാനം പഴശ്ശി ചാമ്പ്യന്മാരായി. NIKS പുന്നക്കപ്പാറയുടെ വോളി മൈതാനത്ത് നടന്ന മത്സരത്തിൽ സെമിയിൽ അൽ - അസറിനെയും ഫൈനലിൽ Fc മുണ്ടേരിയെയും നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് സോപാനം കുറ്റ്യാട്ടൂർ വിജയ കിരീടം ചൂടിയത്.

ഇരിക്കൂർ ബ്ലോക്കിൽ നിന്നും ജില്ലാ തലമത്സരത്തിന് യോഗ്യതയും നേടി. അഴീക്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മിനി കെ.കെ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.

Previous Post Next Post