ചേലേരി :- ചേലേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറിയുമായിരുന്ന ചാലിൽ കൃഷ്ണൻ നായരുടെ ചരമവാർഷികദിനം ആചരിച്ചു.
പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രവർത്തക സമിതി അംഗം കെ.എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ രഘുനാഥൻ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.