വിദ്യാർത്ഥിയുടെ ആത്മഹത്യ ; കുറ്റക്കാരായ അധ്യാപകരെ മാറ്റി നിർത്തി ഭവത് മാനവൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ അധികാരിക്കൾക്ക് പരാതി നൽകും - യൂത്ത് കോൺഗ്രസ്



കമ്പിൽ :- കഴിഞ്ഞ ദിവസം മരണപ്പെട്ട കമ്പിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഭവത് മാനവിൻ്റെ വീട് കൊളച്ചേരി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. ഭവത് മാനവിൻ്റെ മരണം നിർഭാഗ്യകരമാണെന്നും, ഒരിക്കലും ന്യായീകരിക്കാൻ സാധിക്കാത്തതുമാണ് 'ചില അധ്യാപകരുടെ അപക്വവും അനുചിതവുമായ പെരുമാറ്റമാണ് ഈ നിർഭാഗ്യകരമയ സംഭവങ്ങൾക്ക് ആധാരമെന്നും, മൂന്നാം മുറയിലുടെയല്ല മറിച്ച് നല്ല അധ്യാപന ശൈലയിലൂടെയാണ് അക്കാദമിക്ക് വിജയം കൈവരിക്കേണ്ടതെന്നും, നല്ല അധ്യാപക-വിദ്യാർത്ഥി ബന്ധം കെട്ടിപ്പടുക്കുന്നതിന് സമയവും ക്ഷമയും രണ്ടറ്റത്തുനിന്നും പരിശ്രമവും ആവശ്യമാണെന്നും വിദ്യാർത്ഥികൾക്ക് ബഹുമാനവും പിന്തുണയും ഇടപഴകലും അനുഭവപ്പെടുമ്പോൾ, അവർ അക്കാദമികമായും വ്യക്തിപരമായും അഭിവൃദ്ധി പ്രാപിക്കുമെന്നും അല്ലാതെ മൂന്നാമുറയിലൂടെയുള്ള ശിക്ഷണ രീതികൾ കാലഹരണപ്പെട്ടതാണെന്നും ഇത് സമൂഹത്തിൽ വിപത്ത് ഉണ്ടാക്കുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. 

കുറ്റക്കാരായ അധ്യാപകരെ മാറ്റി നിർത്തി ഭവത് മാനവൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ അധികാരിക്കൾക്ക് പരാതി നൽകാനും പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ട് നീങ്ങാനും യൂത്ത് കോൺഗ്രസ് തീരുമാനിച്ചു. യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ ചേലേരി, ബ്ലോക്ക് സെക്രട്ടറി റൈജു പി വി , ടിൻറു സുനിൽ, കലേഷ് എന്നിവരാണ് വസതി സന്ദർശിച്ചത്.

Previous Post Next Post