മദ്രസയില്‍ പോയി വരികയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുത്തു ; കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കോഴിക്കോട് :- കോഴിക്കോട് നദാപുരം പാറക്കടവില്‍ മദ്രസയില്‍ പോയി വരികയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ തെരുവുനായ പാഞ്ഞടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തലനാരിഴയ്ക്കാണ് കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

പാറക്കടവില്‍ ഇന്ന് രാവിലെ എട്ടേ മുക്കാലോടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങി വന്ന യുവതിയുടെ കൃത്യമായ ഇടപെടലിനെത്തുടര്‍ന്നാണ് കുട്ടി നായയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പാറക്കടവ് ഭാഗത്ത് തെരവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. 

Previous Post Next Post