മയ്യിൽ:-ക്ഷയരോഗ നിവാരണത്തിൻ്റെ നൂറ് ദിനകർമ പരിപാടിയുടെ ഭാഗമായി ചെക്യാട്ട് കാവിലെ നെയ്ത്ത് തൊഴിലാളി സഹകരണ സംഘത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി.
തളിപ്പറമ്പ് ടി ബി യൂണിറ്റ്, മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവ ചേർന്ന് നടത്തിയ ക്യാമ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി രേഷ്മ ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമപ്പഞ്ചായത്ത് അംഗം കെ ബിജു അധ്യക്ഷനായി. ശ്വാസകോശ രോഗ വിദഗ്ധൻ ഡോ. പ്രവീൺ, മയ്യിൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. പി കെ കാർത്യായനി എന്നിവർ വിഷയം അവതരിപ്പിച്ചു.
ഹെൽത്ത് സൂപ്പർവൈസർ സുരേഷ് ബാബു, എസ് ടി എസ് ശ്രീരാജ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സംഘം പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ കെ പി സ്വാഗതവും സംഘം സെക്രട്ടറി അശോകൻ കെ നന്ദിയും പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി