പാമ്പുരുത്തി :- ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസ് ജനുവരി 21,ഫെബ്രുവരി 1,2 തീയ്യതികളിൽ നടക്കും. നാളെ ജനുവരി 31 വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരാനന്തരം തുടക്കമാകും. സമസ്ത കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഉമർകോയ തങ്ങളുടെ നേതൃത്വത്തിൽ കൂട്ട സിയാറത്തും പതാക ഉയർത്തലും നടക്കും. ഉറൂസിന് സയ്യിദ് സുഫ്യാൻ തങ്ങൾ വളപട്ടണം മുഖ്യാതിഥിയാകും.
രാത്രി 8 മണിക്ക് തഅലീമുൽ ഇസ്ലാം മദ്രസ്സ SKSBV വിദ്യാർത്ഥികളുടെ ദഫ് പ്രദർശനം നടക്കും.ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനം മഹല്ല് പ്രസിഡണ്ട് എം.എം അമീർദാരിമിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല സുന്നി മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി എ.കെ അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്യും. മഹല്ല് ഖത്തീബ് ശിഹാബുദ്ധീൻ ദാരിമി, മഹല്ല് ഉപദേശക സമിതി അംഗം മുഹമ്മദലി ദാരിമി ശ്രീകണ്ഡാപുരം പ്രഭാഷണം നടത്തും.