ന്യൂഡൽഹി :- കുട്ടികൾക്ക് സാമൂഹികമാധ്യമ അക്കൗണ്ടുകൾ തുടങ്ങാൻ രക്ഷിതാക്കളുടെ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഡേറ്റാ സംരക്ഷണ ബില്ലിന്റെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനു മുൻപ് രക്ഷിതാക്കളുടെ അനുമതി വാങ്ങണം. 2023- ൽ കൊണ്ടുവന്ന ഡിജിറ്റൽ ഡേറ്റ സംരക്ഷണ നിയമത്തിൻ്റെ ചുവടുപിടിച്ചാണ് പുതിയ കരടുബിൽ. നിയമം ലംഘിക്കുന്നവർക്ക് തടവുശിക്ഷയില്ലെങ്കി ലും പിഴയുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ചാൽ സ്ഥാപനങ്ങളിൽ നിന്ന് 250 കോടി രൂപവരെ പിഴയീടാക്കാം. പൊതുജനങ്ങൾക്ക് ഫെബ്രുവരി 18 വരെ അഭിപ്രായങ്ങൾ അറിയിക്കാം.
പ്രധാന നിർദേശങ്ങൾ
. അനുമതി നൽകുന്ന വ്യക്തി രക്ഷിതാവോ, അതിന് അർഹതപ്പെട്ടയാളോ ആണെന്ന് ഉറപ്പാക്കണം
. അനുമതി നൽകുന്ന കാലത്തേക്കുമാത്രമേ ഡേറ്റ ഉപയോഗിക്കാവൂ
. സാമൂഹിക മാധ്യമങ്ങൾ, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കു ബാധകം
. വിവരങ്ങൾ ശേഖരിക്കുന്ന സ്ഥാപനങ്ങൾക്ക് 2023-ലെ ഡിജിറ്റൽ ഡേറ്റാ സംരക്ഷണനിയമം ബാധകം