ചട്ടുകപ്പാറ:- മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ.ജെബി മേത്തർ MPനയിക്കുന്ന മഹിളാ സാഹസ് യാത്രക്ക് സ്വികരണം നൽകി.
ചട്ടുകപ്പാറ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ മഹിളാ കോൺഗ്രസ്സ് കുറ്റ്യാട്ടുർ മണ്ഡലം പ്രസിഡണ്ട് ഷീന സുരേഷിന്റെ അദ്ധ്യക്ഷതയിൽ കെ.പി സി സി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കനാലിൽ വെളളത്തിൽ വീണ് മരണത്തോട് മല്ലടിക്കുന്നയാളെ രക്ഷിച്ച സലാമിനെ ജെബി മേത്തർ MP ആദരിച്ചു ചടങ്ങിന് ആശംസ നേർന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ, സംസ്ഥാന വൈസ് പ്രസിഡണ്ട്, രജനി രാമാനന്ദ്, ജില്ലാ സെക്രട്ടറി സന്ധ്യ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.പി ശശിധരൻ, മണ്ഡലം പ്രസിഡണ്ട് പി.കെ വിനോദ്, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ, എന്നിവർ സംസാരിച്ചു.
തീർത്ഥാ നാരായണൻ സ്വാഗതവും നിഷ കെ കെ നന്ദിയും പറഞ്ഞു.