കണ്ണൂർ :- കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ജനുവരി 25 ന് രാവിലെ പത്ത് മുതൽ ഉച്ച ഒന്ന് വരെ 'പ്രയുക്തി' സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
അധ്യാപകർ, ഫീൽഡ് ഓഫീസർ, റിലേഷൻഷിപ് ഓഫീസർ, സ്റ്റോർ മാനേജർ, സൂപ്പർവൈസർ, അസി. മാനേജർ, യൂദിറ്റ് മാനേജർ, ഓഫീസ് സ്റ്റാഫ്, ടെലി കോളർ, അക്കാദമിക് മെന്റർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, മാനേജർ, അഡ്മിനിസ്ട്രേഷൻ തസ്തികകളിലാണ് ഒഴിവുകൾ.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, എം.എഡ്, ബി.എഡ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ മൂന്ന് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം എത്തിച്ചേരണം. ഫോൺ: 04972703130