പെരുമാച്ചേരി:- പെരുമാച്ചേരി പടശേഖര സമിതി പ്രവർത്തകരുടെ ശ്രമഫലമായി പഴശ്ശി കനാലിലെ വെള്ളം ബണ്ട് കെട്ടി കൈകനാലിൽകൂടി പെരുമാച്ചേരി പാടത്തേക്ക് ഇറക്കി വിട്ടത് വെളളമില്ലാതെ ഉണങ്ങി കിടക്കുന്ന നെൽകൃഷിക്ക് പുതുജീവനായി.
വെള്ളമില്ലാതെ ഉണങ്ങികിടക്കുന്ന നെൽപാടത്തേക്കാണ് പെരുമാച്ചേരി പടശേഖര സമിതി പ്രവർത്തകർ പഴശ്ശി കനാലിലെ വെള്ളം ബണ്ട് കെട്ടി കൈകനാലിൽകൂടി പാടത്തേക്ക് എത്തിച്ചത്. ഇത്15 ഏക്കറോളം വരുന്ന നെൽകൃഷിക്ക് ഏറെ ഗുണകരമായി.
പടശേഖര സെക്രട്ടറി കോറോത്ത് രമേശന്റെ നേതൃത്വത്തിൽ കെ.പി. പ്രഭാകരൻ, സിന്ധാമണി രമേശൻ, പി,പി ബാപ്പു, ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കൂടെ പഴശ്ശി കനാൽ എക്സികുട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, മറ്റ് ഉദ്യോഗസ്ഥർ, കൃഷിഭവൻ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജനപ്രതിനിധികൾ, കർഷകരും നാട്ടുകാരും ഇവർക്ക് പിന്തുണ നൽകി. ഈ പ്രവൃത്തിയുടെ ഗുണം കൊളച്ചേരി, മയ്യിൽ പഞ്ചായത്തിലെ കൃഷിക്ക് ഏറെ ഗുണകരമാവും