മുല്ലക്കൊടി ആയാർമുനമ്പ് മഖാം ഉറൂസ് സമാപിച്ചു
മുല്ലക്കൊടി :- മുല്ലക്കൊടി ആയാർമുനമ്പ് മന്ന മഖാം ഉറൂസ് സമാപിച്ചു. പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉറൂസിന്റെ പ്രഥമ ചടങ്ങായ നേർച്ച ചെമ്പിൽ അരിയിടൽ പാരമ്പര്യ അവകാശികളായ കോയാടൻ ചോയിക്കുന്നിമ്മൽ തറവാട് പ്രതിനിധിയും മുന്നാക്ക സമുദായ ക്ഷേമകോർപ്പറേഷൻ ഡയരക്ടറുമായ കെ.സി സോമൻ നമ്പ്യാർ നിർവഹിച്ചു. മജ്ലിസന്നൂരിന് യഹ്യ ഇർഫാനി നേതൃത്വം നൽകി. ഇശൽ വിരുന്ന്, അന്നദാനം, ഖത്ത്‌മുൽ ഖുറാൻ, കൂട്ടപ്രാർഥന എന്നിവയും നടത്തി.