കണ്ണൂർ :- ജമ്മുവിനെ കശ്മീരുമായി ബന്ധിപ്പിക്കാൻ എട്ട് കോച്ചുള്ള പ്രത്യേക വന്ദേഭാരത് തീവണ്ടി തയ്യാറായി. ജമ്മു-ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് കത്രയ്ക്കും ശ്രീനഗറിനും ഇടയിൽ ഉടൻ ഓടിക്കും. കശ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റർ കത്ര-ബനിഹാൽ സെക്ഷനിൽ അന്തിമപരിശോധന തുടങ്ങി. കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്നതിന്റെ സുപ്രധാന ഘട്ടമാണിത്. കേബിൾ നിർമിത അൻജി പാലത്തിൽ ഭാരപരിശോധനയും പൂർത്തിയായി.
ലോകത്ത് ഏറ്റവും ഉയരമുള്ള ചെനാബ് ആർച്ച് പാലം നേരത്തേ സജ്ജമാക്കി. പാളത്തിലെ മഞ്ഞുവീഴ്ച മാറ്റാൻ പ്രത്യേക വണ്ടി മുന്നിൽ ആദ്യം ഓടിക്കും. ഹിമാലയൻ ഭൂപ്രദേശങ്ങൾ ഭൂകമ്പ അപകടസാധ്യത വരുന്നതിനാൽ പ്രത്യേക ഭൂചലന നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കശ്മീരിൽ ഓടുന്ന എട്ട് കോച്ച് വന്ദേഭാരത് രാജ്യത്തെ മറ്റു വന്ദേഭാരതുകളിൽ നിന്ന് വ്യത്യസ്തമാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി തന്നെയാണ് ഇതും നിർമിച്ചത്.