കണ്ണൂർ :- ഉപ്പള കൊണ്ടേവൂർ ശ്രീ നിത്യാനന്ദ യോഗാശ്രമത്തിൻ്റെയും ജ്ഞാനശക്തി സുബ്രഹ്മണ്യ ടെമ്പിൾ പാവഞ്ചേയുടെയും ആഭിമുഖ്യത്തിൽ ശ്രീവിഷ്ണു സഹസ്രനാമ പാരായണ യജ്ഞം സംഘടിപ്പിച്ചു. കർണാടകത്തിലെ ഷിരൂർ മുതൽ കണ്ണൂർ വരെയുളള കടൽത്തീരങ്ങളിൽ 60 കേന്ദ്രങ്ങളിലാണ് യജ്ഞം നടന്നത്. നൂറുകണക്കിന് ഭക്തജനങ്ങൾ ഓരോ കേന്ദ്രങ്ങളിലും നാമജപത്തിൽ പങ്കുചേർന്നു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കടപ്പുറങ്ങളിൽ നടന്ന പരിപാടിക്ക് ഉപ്പള കൊണ്ടേവൂർ നിത്യാനന്ദയോഗാശ്രമം നേതൃത്വം നൽകി. കണ്ണൂർ തയ്യിൽ കടപ്പുറത്ത് നടന്ന പരിപാടിയിൽ വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാതൃസമിതി അംഗങ്ങൾ, നിരവധി ഭക്തജനങ്ങൾ എന്നിവർ പങ്ക് ചേർന്നു. താറ്റ്യോട് ശ്രീ മഹാവിഷ്ണു ക്ഷേത്ര മേൽശാന്തി പ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രശാന്ത് മാസ്റ്റർ തോലമ്പ്ര അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണ പ്രഭ, ദിവ്യന്ദ് രാജീവ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. ഡോക്ടർ ഗോപിനാഥ് പരിപാടികൾക്ക് നേതൃത്വം നൽകി. റസ്റ്റ്ലിംഗിൽ രണ്ടാം സ്ഥാനം നേടിയ അദ്വൈതിനെ വേദിയിൽ അനുമോദിച്ചു. പ്രസാദ വിതരണവും നടന്നു.