പഞ്ചായത്ത് ഡിപ്പാർട്ടുമെന്റ് പെൻഷനേഴ്സ് ഫോറം സ്നേഹസംഗമം നടത്തി


കണ്ണൂർ :-പഞ്ചായത്ത് ഡിപ്പാർട്ടുമെൻ്റൽ പെൻഷനേഴ്സ് ഫോറത്തിൻ്റെ (PDPF) ത്രൈമാസ സ്നേഹ സംഗമം ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. ഫോറം പ്രസിഡണ്ട് പി.കെ ചന്ദശേഖരൻ്റെ അധ്യക്ഷതയിൽ, രക്ഷാധികാരിയും റിട്ട: പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടരുമായ എ.കുഞ്ഞമ്പു സ്നേഹസന്ദേശം നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി എ.കെ ഗീത റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എ.ലക്ഷമണൻ, എം.വി പവിത്രൻ, കെ.പി ഗോപാലൻ എന്നീ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ലക്ഷ്മണൻ, പവിത്രൻ, ഗോപാലൻ, എം.പവിത്രൻ, കെ.ജയരാജൻ കെ.രത്നാകരൻ, കെ.എ ശങ്കരൻ നമ്പൂതിരി ,പി.വി വേണുഗോപാലൻ, കെ.സി വാസുദേവൻ മോഹനൻ കാനാട്, യൂസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാ- സാംസ്കാരിക പരിപാടികളും അരങ്ങേറി.






             

Previous Post Next Post