സേവാഭാരതി കൊളച്ചേരിപ്പറമ്പ് യൂണിറ്റ് ഗുരുസ്വാമി പവിത്രൻ കൊളച്ചേരിയെ ആദരിച്ചു


കൊളച്ചേരി :- 40 വർഷമായി തുടർച്ചയായി ശബരിമല ദർശനം നടത്തിയ പവിത്രൻ കൊളച്ചേരിയെ സേവാഭാരതി കൊളച്ചേരിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. 

കൊളച്ചേരിപ്പറമ്പിൽ നടന്ന മകരസംക്രമ മഹോത്സവ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം കണ്ണൂർ വിഭാഗ് വ്യവസ്ഥ പ്രമുഖ് സജീവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സജീവൻ ആലക്കാടൻ അധ്യക്ഷത വഹിച്ചു. ബിബി കൊളച്ചേരി നന്ദി പറഞ്ഞു.

Previous Post Next Post