മട്ടന്നൂർ:-നടുവനാട് നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി രാജ ദുരൈയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും വാടകയ്ക്ക് നിടിയാഞ്ഞിരത്ത് താമസിക്കുകയായിരുന്നു.