കുറ്റ്യാട്ടൂർ :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹിന്ദി കഥാരചനയിൽ എ ഗ്രേഡ് നേടിയ ശിവാനി ഷാജിയെ ബി ജെ പി ചെക്കിക്കാട് ബൂത്ത് കമ്മറ്റി അംഗങ്ങൾ പാവന്നൂർ മൊട്ടയിലെ വീട്ടിൽ എത്തി അനുമോദിച്ചു . ബൂത്ത് പ്രസിഡൻ്റ് സന്തോഷ് ചോറൻ്റെ അധ്യക്ഷതയിൽ മുതിർന്ന കാര്യകർത്താവും ജില്ലാ കമ്മറ്റി അംഗവുമായ ടി.സി മോഹനൻ ശിവാനിക്ക് ബൂത്ത് കമ്മറ്റിയുടെ സ്നേഹോപഹാരം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത് ട്രഷറർ ബാബുരാജ് രാമത്ത് ബൂത്ത് സെക്രട്ടറി ശിവരാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വി.ഷാജി - രേഷ്മ ദമ്പതികളുടെ മകളാണ് ശിവാനി.