മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്ക് ഊർവ്വരം അവാർഡ് വിതരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു


കൊളച്ചേരി :- മുല്ലക്കൊടി കോ ഓപ്പറേറ്റീവ് റൂറൽ ബേങ്കിന്റെ നേതൃത്വത്തിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാരുടെ സ്മരണാർത്ഥം നൽകുന്ന ജില്ലാതല ഊർവ്വരം നെൽകർഷക അവാർഡ് മുൻ ധനകാര്യ വകുപ്പ് മന്ത്രി ടി.എം തോമസ് ഐസക് പെരുവങ്ങൂരിലെ കെ.ലക്ഷ്മണന് സമ്മാനിച്ചു. ബിന്ദു.കെ പട്ടുവം, പ്രത്യേക ജൂറി പുരസ്കാരവും, ഐ.വി ലക്ഷ്മണൻ ചെറുതാഴം , കെ.വി കുഞ്ഞികൃഷ്ണൻ മുല്ലക്കൊടി , എ.ശ്രീകുമാർ എളയാവൂർ, അഭിലാഷൻ തലോറ തളിപ്പറമ്പ് എന്നിവർ പ്രോത്സാഹന പുരസ്കാരവും നേടി.

ഊർവ്വരം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിനുള്ള പ്രത്യേക പുരസ്‌കാരം തായംപൊയിൽ എ.എൽ.പി സ്കൂൾ, നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂൾ, ചെറുപഴശ്ശി ഈസ്റ്റ് എ.എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് വിതരണം ചെയ്തു. കാർഷിക സെമിനാറിന്റെ ഉദ്ഘാടനം മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിച്ചു. എം.വി ശശികുമാർ, പി.കെ രാധാകൃഷ്ണൻ, എം.എൻ പ്രദീപ്‌ എന്നിവർ കാർഷിക സെമിനാർ അവതരിപ്പിച്ചു.

കൊളച്ചേരിമുക്കിലെ മുല്ലക്കൊടി ബേങ്ക് ഹാളിൽ നടന്ന പരിപാടിയിൽ ബേങ്ക് പ്രസിഡന്റ് കെ.സി ഹരികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ഗാബാ അരി ലോഞ്ചിങ്, കർഷകർക്കുള്ള ആനുകൂല്യ വിതരണം എന്നിവയും നടന്നു. AKG ആശുപത്രി പ്രസിഡന്റ് പി.പുരുഷോത്തമൻ ഗാബറൈസ് ലോഞ്ചിങ് നിർവ്വഹിച്ചു. ഊർവ്വരം ഭക്ഷ്യോൽപന്ന വിപണന സ്റ്റാൾ ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കർഷകർക്കുള്ള ഇൻസെന്റീവ് കണ്ണൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ വി.രാമകൃഷ്ണൻ വിതരണം ചെയ്തു. 

കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി, കണ്ണൂർ കോ ഓപ്പറേറ്റീവ് പ്രസ് പ്രസിഡന്റ് കെ.ചന്ദ്രൻ, കാർഷിക വികസന ബേങ്ക് ഡയരക്ടർ എൻ.അനിൽ കുമാർ, കൊളച്ചേരി കൃഷി ഓഫീസർ അഞ്ജു പത്മനാഭൻ, നാറാത്ത് കൃഷി ഓഫീസർ അനുഷ അൻവർ, കുറ്റ്യാട്ടൂർ കൃഷി ഓഫീസർ എ.കെ സുരേഷ് ബാബു, മയ്യിൽ കൃഷി ഓഫീസർ ജിതിൻ ഷാജു, കെ.ബാലസുബ്രഹ്മണ്യൻ, കെ.വി ഗോപിനാഥ്‌, കവിത ടി.വി, പ്രജീഷ് കെ.വി തുടങ്ങിയവർ ആശംസയർപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ശ്രീധരൻ സംഘമിത്ര സ്വാഗതവും ബേങ്ക് വൈസ് പ്രസിഡന്റ് എം.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

























Previous Post Next Post