മയ്യിൽ :- കയരളം കിളിയളം ശ്രീ പുതിയ ഭഗവതി തിറ മഹോത്സവം ജനുവരി 26, 27, 28 തീയ്യതികളിൽ നടക്കും.
നാളെ ജനുവരി 26 ന് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കലാസന്ധ്യ, നൃത്തനൃത്ത്യങ്ങളും നാടൻപാട്ടും മറ്റ് വിവിധ പരിപാടികളും അരങ്ങേറും. ജനുവരി 27 തിങ്കളാഴ്ച വൈകുന്നേരം നിച്ചിക്കോത്ത് കാവിൽ നിന്നും എഴുന്നളളത്ത് തുടർന്ന് വീരൻ, വീരകാളി, ഗുളികൻ, ഭദ്രകാളി, പുതിയഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും. രാത്രി 11 മണിക്ക് തായപ്പാത്ത് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിന്നും അടിയറ ഉണ്ടായിരിക്കും.