ചേലേരി :- മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷിത്വ ദിനം ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എം.കെ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പി.കെ രഘുനാഥ്. കെ.മുരളി മാസ്റ്റർ, പി.കെ പ്രഭാകരൻ മാസ്റ്റർ, കെ.പി അനിൽ, എം.ശ്രീധരമാരാർ , മനോജ് എം.സി, സന്തോഷ്.കെ ഭാസ്ക്കരൻ, കെ.കലേഷ്. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് പ്രവീൺ.പി, രാഗേഷ് നൂഞ്ഞേരി, രജീഷ്.എം, എം.പി പ്രഭാകരൻ, പി.പി യൂസഫ് കെ.ഭാസ്ക്കരൻ തുടങ്ങിയവർ സംസാരിച്ചു. അഖിൽ ചേലേരി നന്ദിയും പറഞ്ഞു.