കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം ഡോ.ആർ.ശ്യാം കൃഷ്ണൻ ഏറ്റുവാങ്ങി


കണ്ണൂർ :- കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്കാരം ഡോ.ആർ.ശ്യാം കൃഷ്ണൻ ഏറ്റുവാങ്ങി. ഭുവനേശ്വറിലെ ഉത്കൽ സർവകലാശാലയിൽ നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് മാധവ് കൗശിക് പുരസ്‌കാരം സമ്മാനിച്ചു. ശ്യാം കൃഷ്ണന്റെ 'മീശക്കള്ളൻ' എന്ന കഥാസമാഹാരത്തിനാണു പുരസ്കാരം. 

സാഹിത്യകാരനും വിവർത്തകനുമായ ജെറി പിന്റോ ചടങ്ങിൽ മുഖ്യാതിഥിയായി. അക്കാദമി വൈസ് പ്രസിഡന്റ് കുമുദ് ശർമ, സെക്രട്ടറി കെ.ശ്രീനിവാസറാവു എന്നിവരും പങ്കെടുത്തു. 

റിട്ട. പ്രധാനാധ്യാപകൻ കൊളച്ചേരി പെരുമാച്ചേരിയിലെ എ.പി രമേശന്റേയും കണ്ണൂർ നോർത്ത് എഇഒ പ്രസന്ന കുമാരിയുടെയും മകനാണ്. ഭാര്യ : പി.ജി കാവ്യ (സീനിയർ ടീച്ചർ ജിവിഎച്ച്എസ്എസ് പാലക്കാട്).

Previous Post Next Post