മയ്യിൽ CHC യിൽ ഫാർമസി രാത്രിയിലും പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി


മയ്യിൽ :- മാസങ്ങളോളമായി മയ്യിൽ CHC യിലെ ഫാർമസി രാത്രികാലങ്ങളിൽ പ്രവർത്തിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. രാത്രിയിൽ ഫാർമസി പ്രവർത്തിക്കാത്തതു കാരണം രോഗികൾ മുഴുവൻ മരുന്നുകളും പുറത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. 

യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, കൊളച്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജേഷ് കോയിലേരിയൻ, അസംബ്ലി ഭാരവാഹികളായ സിനാൻ കടൂർ, ജിതിൻ വേളം, സനീഷ് പി.ആർ, നിഹാൽ എ.പി, നവീൻ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.

ഫാർമസിസ്റ്റിന്റെ അഭാവം കാരണമാണ് ഇത്തരത്തിലുള്ള പ്രയാസം അനുഭവപ്പെട്ടഅതെന്നും എത്രയും പെട്ടെന്ന് പുതിയ ആളെ നിയമിച്ച് പ്രശ്ന പരിഹാരം കാണുമെന്നും ഓഫീസർ അറിയിച്ചിട്ടുണ്ട്.


Previous Post Next Post