കൊളച്ചേരി :- CPIM കണ്ണൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കൊളച്ചേരി ലോക്കൽ കമ്മിറ്റി കുടുംബശ്രീ -ഹരിതകർമ്മസേനാ സംഗമവും കലാമേളയും സംഘടിപ്പിച്ചു. സാംസ്കാരിക നാടക പ്രവർത്തകൻ ടി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.
CDS ചെയർപേഴ്സൻ പി.കെ ദീപ അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , CDS വൈസ് ചെയർമാൻ ഇ.വി ശ്രീലത, ഗ്രാമപഞ്ചായത്ത് അംഗം കെ.സി സീമ, കെ.വി പത്മജ, കെ.ദീപ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.