ഇ.പി കൃഷ്ണൻ നമ്പ്യാർ ചരമവാർഷികദിനം ആചരിച്ചു


കൊളച്ചേരി :- കമ്യൂണിസ്റ്റ് - കർഷക സംഘം നേതാവും മുൻ എംഎൽഎയുമായ ഇ.പി കൃഷ്ണൻ നമ്പ്യാരുടെ 38 -മത് ചരമവാർഷികം സിപിഐ(എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര പതാക ഉയർത്തി. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ , കെ.ചന്ദ്രൻ സ്മാരക സ്തൂപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. 

തുടർന്ന് നടന്ന അനുസ്മരണ യോഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. എം.ദാമോദരൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ചന്ദ്രൻ, മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, പി.വി വത്സൻ മാസ്റ്റർ, കെ.അനിൽ കുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ പി.പി കുഞ്ഞിരാമൻ കൊളച്ചേരി സ്വാഗതം പറഞ്ഞു.




Previous Post Next Post