കരിങ്കൽക്കുഴി KS & AC സുവർണ ജൂബിലി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഉത്തര കേരള ഗാനോത്സവം 'മെഗാ മ്യൂസിക് റിയാലിറ്റി ഷോ' ഫെബ്രുവരി 23 ന്


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി KS & AC സുവർണ ജൂബിലി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഉത്തര കേരള ഗാനോത്സവം 'മെഗാ മ്യൂസിക് റിയാലിറ്റി ഷോ' ഫെബ്രുവരി 23 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ കരിങ്കൽക്കുഴിയിൽ നടക്കും. 15 വയസ്സുവരെയുള്ള കുട്ടികൾക്കും 15 വയസ്സിന് മുകളിലുള്ളവർക്കുമായാണ് മത്സരം. 'മത്സരാർഥികൾ ജനുവരി 20 നുള്ളിൽ ഒരു മലയാള സിനിമാഗാനം കരോക്കേ സഹിതം ആലപിക്കുന്ന വീഡിയോ താഴെ കാണുന്ന വാട്സാപ്പ് നമ്പരുകളിലൊന്നിൽ അയക്കേണ്ടതാണ്. 200 രൂപ പ്രവേശന ഫീസ് ഗൂഗിൾപേ ആയി അയയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 5 കുട്ടികളും 10 മുതിർന്നവരും പങ്കെടുക്കുന്നതാണ് ഫൈനൽ മത്സരം. 

മത്സരം ലൈവ് ഓർക്കസ്ട്രയിലായിരിക്കും. ഫൈനലിന് മുമ്പായി ഓർക്കസ്ട്ര വെച്ച് റിഹേഴ്സലിന് അവസരം നൽകും. സംഗീതരംഗത്തെ പ്രഗത്ഭർ വിധികർത്താക്കളാവും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും മൊമെൻ്റോയും സമ്മാനമായി നൽകും. ഫൈനലിലെത്തുന്ന എല്ലാവർക്കും മൊമെൻ്റോ നൽകും. 

വീഡിയോയും പ്രവേശനഫീസും അയക്കേണ്ട നമ്പറുകൾ : 9744933320, 9947994307.

Previous Post Next Post