കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി കെ.എസ് & എ.സി സുവർണ ജൂബിലി സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി പുഴയുടെ താളമറിഞ്ഞ് പുഴയാത്ര സംഘടിപ്പിച്ചു. ജലഗതാഗത വകുപ്പിൻ്റെ ബോട്ടിലാണ് യാത്ര നടന്നത്. അമ്പത് വർഷം മുമ്പ് കെ എസ് & എ സി രൂപീകരണത്തിൽ പങ്കെടുത്തവർ, പിഞ്ചു കുഞ്ഞുങ്ങൾ മുതൽ മുത്തശ്ശൻമാരും മുത്തശ്ശിമാരും വരെ പങ്കെടുത്ത ജലയാത്ര ഒരുമയുടെ സന്ദേശം പകർന്നു.
പറശ്ശിനിപ്പുഴയുടെ ഒരു ദൃശ്യത്തെ തത്സമയം ചിത്രത്തിലൂടെ ആവിഷ്കരിച്ചു കൊണ്ട് പ്രശസ്ത ചിത്രകാരൻ രാമചന്ദ്രൻ നിടിയേങ്ങ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് വിജേഷ് നണിയൂർ അധ്യക്ഷനായി. പുഴയും മനുഷ്യനും തമ്മിലുള്ള ബന്ധവും വളപട്ടണം പുഴയുടെ ചരിത്രവും വിശേഷവും പങ്കുവെച്ച് എഴുത്തുകാരൻ ഇയ്യ വളപട്ടണം സംസാരിച്ചു. തൻ്റെ തലക്കാവേരി,സ്നേഹപ്രാകൃതൻ എന്നീ കവിതകൾ അവതരിപ്പിച്ചു കൊണ്ട് കവി ഒ എം രാമകൃഷ്ണൻ ഒപ്പം ചേർന്നു.
കെ എസ് & എ സി പിന്നിട്ട പടവുകൾ വി.വി ശ്രീനിവാസൻ അവതരിപ്പിച്ചു. ആദ്യകാല ഭാരവാഹികളായ എ.നാരായണൻ, ടി.ശ്രീധരൻ, കെ.വി ശശീന്ദ്രൻ, ടി.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വൈദേഹി, നിപുണ, ദിവ, നൈവിക്, സംവേദ കൃഷ്ണ, ആൽവിന , പ്രേമ, പുരുഷോത്തമൻ, മനേക, ശ്രീദേവി, രമേശൻ നണിയൂർ, വിജേഷ് നണിയൂർ, കെ.വി ശശീന്ദ്രൻ തുടങ്ങിയവർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു. അനഘ.പി പ്രോഗ്രാം കോർഡിനേറ്ററായി. പി.രവീന്ദ്രൻ, എ.ഭാസ്കരൻ ,സി.ഗോപിനാഥ്, ഭാസ്കരൻ.പി നണിയൂർ, ടി.വി ഗിരിജ, പ്രസന്ന ശശീന്ദ്രൻ, സി.ശ്യാമള , ടി.ശ്യാമള , ആർ.പ്രദീപൻ, പ്രഹ്ലാദൻ എം.വി , അനീഷ് കയരളം തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി എ.വി രജിത്ത് സ്വാഗതവും വനിതാവേദി സെക്രട്ടരി രമ്യ വിനോദ് നന്ദിയും പറഞ്ഞു. സുവർണ ജൂബിലി സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി ഉത്തരകേരള ഗാനോത്സവം ഫിബ്രവരി 23 ന് നടക്കും.