രാഷ്ട്രീയ തടവുകാർക്ക് ഐക്യദാർഢ്യമായി പുതുവർഷപ്പുലരിയിൽ 'ഫ്രീഡം വാൾ' സംഘടിപ്പിച്ച് SDPI



കണ്ണൂർ :- വിചാരണ കൂടാതെ അനന്തമായി ജയിലിൽ അടയ്ക്കപ്പെട്ട രാഷ്ട്രീയ തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ് ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്രീഡം വാൾ സംഘടിപ്പിച്ചു. 'ഒരുമിക്കാം, ഒത്തുചേരാം' എന്ന പ്രമേയത്തിൽ കണ്ണൂർ കാൽടെക്സ് പരിസരത്ത് നടന്ന ഒത്തുചേരൽ ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ ജനറൽ സെക്രട്ടറി എ പി മുസ്തഫ, ജില്ലാ സെക്രട്ടറി പി സി ഷഫീഖ്, വുമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ ഷമീന ഫിറോസ്, ജില്ലാ കമ്മിറ്റി അംഗം സജീർ കീച്ചേരി എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ബി ശംസുദ്ധീൻ മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാമ്യമാണ് നിയമം എന്ന തത്വം നില നിൽക്കെ നീതി നിഷേധിക്കപ്പെടുന്നവരോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനവുമായി പുതുവർഷ പുലരിയിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ഫ്രീഡം വാളിൽ പങ്കെടുത്തു. രാജ്യത്തെ വിവിധ ജയിലുകളിൽ വിചാരണത്തടവുകാരായി കഴിയുന്നവരുടെ ചിത്രങ്ങളും പ്ലക്കാർഡുകളും ഉയർത്തിക്കാട്ടിയാണ് പങ്കെടുത്തത്.

Previous Post Next Post