മോട്ടർ വാഹന വകുപ്പിന്റെ സേവനങ്ങൾ മാർച്ച് 1 മുതൽ ആധാർ അധിഷ്ഠിതമാകുന്നു



തിരുവനന്തപുരം :- മോട്ടർ വാഹന വകുപ്പിൽ നിന്നു പൊതുജനങ്ങൾക്കു നൽകുന്ന സേവനങ്ങൾ എല്ലാം മാർച്ച് 1 മുതൽ ആധാർ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി വാഹന ഉടമകൾ എല്ലാം ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ പരിവഹൻ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു. 

സ്വന്തമായോ അല്ലെങ്കിൽ ഇ–സേവ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഇതു ചെയ്യാൻ കഴിയും. ഇത്തരത്തിൽ മൊബൈൽ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തവർക്കായി ആർടിഒ, ആർടിഒ എൻഫോഴ്സ്മെന്റ്, സബ് ആർടിഒ ഓഫിസുകളിലും സ്പെഷൽ കൗണ്ടർ ഫെബ്രുവരി 1 മുതൽ 28 വരെ പ്രവർത്തിക്കുമെന്നും ഗതാഗത കമ്മിഷണർ അറിയിച്ചു.

Previous Post Next Post