ചേലേരി മണ്ഡലം വാർഡ് 13 മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി


ചേലേരി :- ചേലേരി മണ്ഡലം വാർഡ് 13 ചേലേരി സെൻട്രൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. വാർഡ് പ്രസിഡന്റ്‌ രജീഷ് മുണ്ടേരിയുടെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. റഷീദ് കവ്വായി ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം എം.സി കുഞ്ഞിരാമൻ പതാക ഉയർത്തി. മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ എം.സി കുഞ്ഞിരാമൻ, മാക്കൂട്ടൻ കുഞ്ഞിരാമൻ, എ.പി നാരായണൻ, ദയരംകണ്ടി ബാലൻ, മാവുള്ളകണ്ടി പുരുഷോത്തമൻ, മാവുള്ളകണ്ടി ശങ്കരൻ എന്നിവരെ ആദരിച്ചു.

കെ.വി പ്രഭാകരൻ, എം.ശ്രീധരൻ, ജിതേഷ് വി.വി, ബേബി രഞ്ജിത്ത്, രാജീവൻ കെ.സി, അശോകൻ.ഇ, വിജേഷ്.ടി, മനോജ്‌കുമാർ.സി, ബിജു മാരാർ, രാജീവൻ.കെ, കെ.പി മധുസൂദനൻ, സൗമ്യ കെ  വി, വിജിന എ.വി, ശ്രീഷ.എസ്, സ്മിത.എം, ശ്രുതി.യു എന്നിവർ നേതൃത്വം നൽകി.

ചേലേരി മണ്ഡലം പ്രസിഡന്റ്‌ എം.കെ സുകുമാരൻ, കൊളച്ചേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.പി ശശിധരൻ, കൊളച്ചേരി മണ്ഡലം പ്രസിഡന്റ്‌ ടി.പി സുമേഷ്, ബ്ലോക്ക്‌ ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ, ദളിത്‌ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മുൻ ഡി സി സി അംഗം അനന്തൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം പ്രസിഡന്റ്‌ പ്രവീൺ.പി ചേലേരി, മുരളി മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു. വാർഡ് വൈസ് പ്രസിഡന്റ്‌ മഞ്ജുള ടി.വി സ്വാഗതവും ബൂത്ത്‌ പ്രസിഡന്റ്‌ കെ..ഭാസ്കരൻ നന്ദിയും പറഞ്ഞു.














Previous Post Next Post