കുറ്റ്യാട്ടൂര്‍ എ.എല്‍.പി സ്കൂളിൽ 'പഞ്ചാരമാങ്ങ 2025' ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി


കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ എ.എല്‍.പി സ്കൂളിൽ 'പഞ്ചാരമാങ്ങ 2025' ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. വിവിധ ക്ലാസുകള്‍ക്ക് രമേഷ് പുല്ലാപള്ളി, ആർട്ടിസ്റ്റ് ദിലേഷ് മലപ്പട്ടം, സുരേഷ് ബാബു സി.കെ, നൗഫൽ മാസ്റ്റര്‍ മയ്യില്‍, സിജിൻ ടി.വി, സുവിന സുരേന്ദ്രൻ , വി. മനോമോഹനൻ എന്നിവര്‍ നേതൃത്വം നല്‍കി. 

പ്രധാനധ്യാപകന്‍ എ.വിനോദ്കുമാര്‍ സ്വാഗതം പറഞ്ഞു. ക്യാമ്പ് ഫയര്‍, ക്യാമ്പ് അവലോകനം എന്നിവ നടന്നു. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ പി.എസ് അഖില റിപ്പോര്‍ട്ട് അവതരിപ്പു. ക്യാമ്പിന് വ്യാഴാഴ്ച സമാപനമാകും.

Previous Post Next Post